രാജപുരം: അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് കോടോത്ത് ഡോ : അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്ട്സ് ക്ലബ്ബിൻ്റെയും എസ്.പി.സിയുടെയും നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കാളിദാസൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസ്തുത പരിപാടിയിൽ ഹെഡ് മാസ്റ്റർ കെ.അശോകൻ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ പി.എം.ബാബു ഒളിമ്പിക്സ് സന്ദേശം നൽകി. രാജപുരം എ എസ്ഐ രതി, സി.പി.ഒ വിനോദ് കുമാർ ,സീനിയർ അധ്യാപകൻ പി.ജി.പ്രശാന്ത്, കായികാധ്യാപകൻ കെ.ജനാർദ്ദനൻ, കെ.ടി. കെ.അബ്ദുൾ റഹ്മാൻ, എം.ഹരീഷ്, ബിജോയ് സേവ്യർ, കെ. ഐ.സുകുമാരൻ ,നിഷാന്ത് രാജൻ, രസിത മേയ്സൺ, സൗമ്യ, കെ.സുനിത, കെ.വിദ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.