രാജപുരം : എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി.സ്കൂളിൽ വായനദിന വാരാഘോഷത്തിന് തുടക്കമായി. ബളാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി കളരിക്കല്‍ വായനദിന വാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ കാട് ആരത് ‘ എന്ന തന്റെ കവിത ചൊല്ലിക്കൊണ്ട് കവിയും സാഹിത്യകാരനുമായ പ്രകാശ് ചെന്തളം കുട്ടികളുമായി സംവദിച്ചു.
ചടങ്ങില്‍ ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ട്രസ്റ്റ് നല്കി വരുന്ന പഠനോപകരണക്കിറ്റ് വിതരണം ചെയ്തു. നാലാം ക്ലാസിലെ എം.ശിഖ പിറന്നാള്‍ സമ്മാനമായി സ്കൂള്‍ ലൈബ്രറിക്ക് പുസ്തകം നല്കി. എംപിടിഎ പ്രസിഡണ്ട് ചിഞ്ചു ജിനീഷ് സ്കൂള്‍ ലൈബ്രറിക്ക് പുസ്തകം നല്കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സി.അംഗം ദാമോദരന്‍ കൊടക്കല്‍,
എസ്.എം.സി ചെയര്മാന് മധു കോളിയാര്‍, എംപിടിഎ.പ്രസിഡണ്ട് ചിഞ്ചു ജിനീഷ് , സീനീയര്‍ അസിസ്റ്റൻ്റ് കെ.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് പി.എം.ശ്രീധരന് സ്വാഗതം പറഞ്ഞു. പി.ടിഎ പ്രസിഡണ്ട് കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റര്‍ നന്ദി പറഞ്ഞു.