രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.

രാജപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍ അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത്, ജെസിഐ ചുള്ളിക്കര, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവരുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. ഒടയംചാലില്‍ ജില്ലാ പോലീസ് മേധാവി ബിജോയ് പി ഐപിഎസ് ഉദ്ഘാടനം ചെയ്തു.
പഠനം പാതി വഴിയിൽ ഉപേക്ഷിച്ച കുട്ടികൾക്ക് ചിൽഡ്രൻ ആൻഡ് പൊലിസിങ്ങിൻ്റെ ഭാഗമായി തുടർ പഠനത്തിനു സഹായിക്കുന്ന ഹോപ് പദ്ധതി, മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്ക് ഫോണിലൂടെ സൗജന്യ കൗൺസിലിങ് നൽകുന്ന ചിരി പദ്ധതി എന്നിവയുടെ പോസ്റ്റർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ.കാളിദാസ് അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കോടോത്ത് ഡോക്ടര്‍ അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം.ബാബു, ജെസിഐ പ്രതിനിധി എൻ.കെ.മനോജ് കുമാര്‍, കെവിവിഇഎസ് ഒടയഞ്ചാല്‍ സെക്രട്ടറി ലിജോ ടി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ ചൈല്‍ഡ് ഫ്രണ്ട്ലി ഓഫീസര്‍ എ എസ് ഐ ടി.വി.രാജേഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ചൈല്‍ഡ് ഫ്രണ്ട്ലി ഓഫീസര്‍ സി.കെ.രതി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ബിജോയ് പി ഐപിഎസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഒപ്പ് ശേഖരണവും നടത്തി. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബ് ഒടിയംചാല്‍ ടൗണില്‍ അരങ്ങേറി. ലഹരി വിരുദ്ധ സന്ദേശയാത്രയില്‍ ചുള്ളിക്കരയില്‍ വ്യാപാരി പ്രതിനിധികളായ ഗോപി എന്‍, ബേബി കാമലോന്‍ എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. സെൻ്റ് മേരിസ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം.എ.സജി അധ്യക്ഷത വഹിച്ചു.. ഷാജി പൂവക്കുളം എന്നിവര്‍ സംസാരിച്ചു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ കാളിദാസ് സമ്മാനദാനം നിര്‍വഹിച്ചു. കെ ഡബ്ല്യു എസ് മാലക്കല്ല് ജോയിന്‍ സെക്രട്ടറി റോണി പോള്‍ സ്വാഗതവും

Leave a Reply