വരയിൽ വർണ വിസ്മയം തീർത്ത് ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾ

രാജപുരം : ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്തവും ആകർഷകവുമായ പരിപാടികൾ ഒരുക്കി ജിഎച്ച്എസ് പുല്ലൂർ ഇരിയ. പി ടി എ പ്രസിഡൻ്റ് വി.ശിവരാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം.മനോജ്കുമാർ സ്വാഗതം പറഞ്ഞു ‘ അമ്പലത്തറ എ എസ് ഐ ബിജു ജോസഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. വൈവിധ്യവും ആകർഷകവുമായ പരിപാടികൾ കൊണ്ട് ലഹരി വിരുദ്ധ ദിനാചരണം ഏറെ ആകർഷകമായി. വലിയ ക്യാൻവാസിൽ ലഹരിക്കെതിരായ ചിത്രങ്ങൾ വരച്ച് കുട്ടികൾ വിസ്മയം തീർത്തു. തുടർന്ന് ലഹരിക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ്, മൈം ഷോ എന്നിവയും അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി എം.വി.ജയ നന്ദി പറഞ്ഞു.

Leave a Reply