രാജപുരം:ആറാം ക്ലാസ് സാമൂഹ്യശാസ്ത്രം പീലിയുടെ ഗ്രാമത്തിൽ എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഫുഡ് ഫെസ്റ്റ് . ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ സജി എം എ നിർവഹിച്ചു. അധ്യാപകരായ മോൾസി തോമസ്, സി. റോസ്‌ലെറ്റ് svm , സി. അഞ്ചിത എന്നിവർ നേതൃത്വം നൽകി .അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികളും വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിക്കുകയും എല്ലാവരും പങ്കിട്ട് എടുക്കുകയും ചെയ്തു .കുട്ടികൾ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ ചെറുവിവരണങ്ങൾ അവതരിപ്പിച്ചു. വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങൾ കാണുകയും ഭക്ഷിക്കുകയും ചെയ്തതിൻ്റെ ആഹ്ലാദത്തിലാണ് കുട്ടികൾ.