കാട്ടാന ശല്യത്തിനെതിരെ പാണത്തൂരിൽ കർഷക കോൺഗ്രസ് പ്രതിഷേധം.

കാട്ടാന ശല്യത്തിനെതിരെ പാണത്തൂരിൽ കർഷക കോൺഗ്രസ് പ്രതിഷേധം.

രാജപുരം : കാലഹരണപ്പെട്ട വന നിയമങ്ങൾ പൊളിച്ചടുക്കണമെന്നും കർഷകൻ്റെ സമ്പത്തും ആരോഗ്യവും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊന്നു ഭക്ഷിക്കുന്നതിനുള്ള അധികാരം കർഷകർക്ക് നൽകണമെന്ന് അതിനാവശ്യമായ ആയുധങ്ങൾ കർഷകർക്ക് നൽകി അവരെ സജ്ജരാക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം രൂക്ഷമായ പാണത്തൂർ മേഖലയിലെ പാണത്തൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കർഷക കോൺഗ്രസ് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലമ്പുഴ അധ്യക്ഷത വഹിച്ചു.പനത്തടി മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ മുന്തൻ്റെമൂല സ്വാഗതം പറഞ്ഞു. ബളാൽ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ മധുസൂദനൻ ബാലൂർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജെയിംസ് കാരിക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാധാ സുകുമാരൻ, വൈസ് പ്രസിഡൻ്റ് സുപ്രിയ അജിത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജീഷ് കോളിച്ചാൽ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജീവ് കണിയാന്തറ, ജോസ് നാഗരോലീൽ, സണ്ണി ഇലവുങ്കൽ, മധുറാണിപുരം, ജിജി മൂഴിക്കച്ചാലിൽ, ജോർജ് കല്ലപ്പള്ളി, ഹരി ചെറുപനത്തടി, രാഘവൻ ചിത്താരി, മധു ചാമുണ്ഡിക്കുന്ന് എന്നിവർ പ്രസംഗിച്ചു.

Leave a Reply