ഒടയംചാൽ ടൗണിലെ അശാസ്ത്രീയ റോഡ് ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കണം: കെവിവിഇഎസ് ഒടയംചാൽ വനിത വിംഗ്

ഒടയംചാൽ ടൗണിലെ അശാസ്ത്രീയ റോഡ് ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കണം: കെവിവിഇഎസ് ഒടയംചാൽ വനിത വിംഗ്

രാജപുരം: ഒടയംചാൽ ടൗണിലെ അശാസ്ത്രീയ റോഡ് ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ്  ഒടയംചാൽ യൂണീറ്റ് വാർഷിക യോഗം ആവശ്യപ്പെട്ടു. നാലും കൂടിയ കവലയായ ഒടയംചാൽ ടൗണിൽ കൃത്യമായ ഒരു ട്രാഫിക് സംവിധാനം ഇല്ലാത്തത്  വിദ്യാർത്ഥികളെയും വനിതകളെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. സ്കൂൾ തുറന്നതിനു ശേഷം ഒടയംചാലിൽ റോഡ് മുറിച്ചു കടക്കേണ്ടിവരുന്നവർ ജീവൻ പണയം വച്ചു കൊണ്ടാണ്  അപ്പുറം എത്തുന്നതെന്നും വനിതാ വിംഗ് ആരോപിച്ചു. കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ മലയോര ടൗണായ ഒടയംചാൽ ടൗണിലെ ട്രാഫിക് സംവിധാനങ്ങൾ എത്രയും പെട്ടന്ന് പരിഷ്കരിക്കേണ്ട നടപടികൾ ചെയ്യണമെന്ന് വനിതാ വിംഗ് ഒടയംചാൽ യൂണിറ്റ് ആവശ്യപ്പെട്ടു. കെവിവിഇഎസ് ഒടയംചാൽ യൂണിറ്റ് പ്രസിഡൻ്റ് ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് സെക്രട്ടറി ലിജോ ടി ജോർജ് സ്വാഗതം പറഞ്ഞു. ഇ.’എൻ.മോഹനൻ, മാധവൻ, മേരി, ബിന്നി, റുഖിയ എന്നിവർ പ്രസംഗിച്ചു. പ്രസിഡൻ്റായി മേരി, സെക്രട്ടറി ബിന്നി , ട്രഷറർ റുഖിയ, വൈസ് പ്രസിഡൻ്റുമാരായി ആഗ്നസ്, ഉഷ, ജോയിൻ്റ് സെക്രട്ടറിയായി സിമി, ശോഭ എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ് ആഗ്നസ് നന്ദി പറഞ്ഞു.

Leave a Reply