പാണത്തൂർ പരിയാരത്ത് കാട്ടാന ശല്യം ഒഴിയുന്നില്ല.ആന എത്തിയത് വീടിൻ്റെ മതിൽ പൊളിച്ച് .

പാണത്തൂർ പരിയാരത്ത് കാട്ടാന ശല്യം ഒഴിയുന്നില്ല.
ആന എത്തിയത് വീടിൻ്റെ മതിൽ പൊളിച്ച് .

രാജപുരം : പാണത്തൂർ പരിയാരത്ത് വീണ്ടും കാട്ടാന ശല്യം’ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി പരിയാരത്തെ ജോൺസൻ്റെ വീടിൻ്റെ മതിൽ പൊളിച്ചാണ്  ആന കയറിയത്. തെങ്ങ്, കമുക്, വാഴ എന്നിവ നശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി പരിയാരത്ത് കാട്ടാന കൂട്ടം വിലസുകയാണ്. ഇന്നലെ രാത്രി പ്ലാന്റേഷനിൽ നിന്നും ഇറങ്ങി പരിയാരം കമലാക്ഷിയുടെ സ്ഥലത്തിലൂടെ കയറിയിറങ്ങി റോഡ് മാർഗമാണ് ജോൺസന്റെയും, മുണ്ടുകോട്ടക്കൽ തോമസ് കുട്ടിയുടെയും കൃഷിയിടത്തിൽ എത്തിയത്.

Leave a Reply