
രാജപുരം : 90 ലക്ഷത്തിന്റെ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ് നേടി സ്വപ്നതുല്യമായ നേട്ടം കൈവരിച്ച രാജപുരത്തെ ജസ്‌വിൻ ജിജി കിഴക്കേപുറത്തിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി ആദരിച്ചു. വാർഡ് പ്രസിഡന്റ് ഒ.സി.ജെയിംസ്, ,മണ്ഡലം പ്രസിഡന്റ് എം.എം.സൈമൺ, വാർഡ് മെമ്പർ വനജ ഐത്തു, വാർഡ് വൈസ് പ്രസിഡന്റ് രാജു പൂഴിക്കാല എന്നിവർ നേതൃത്വം നൽകി.