
രാജപുരം : പനി ബാധിച്ച്
ഡോക്‌ടറെ കാണാൻ
എത്തിയ ആൾ
ജില്ലാ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. ഇരിയയിലെ പത്രം ഏജൻ്റ് പുണൂർ സ്വദേശി ഏഴാംമൈൽ താമസിക്കുന്ന എം.രാധാകൃഷ്ണൻ (51) ആണ് മരിച്ചത്. ഇന്നു രാവിലെ പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോയതായിരുന്നു.
വഴിയിൽ വച്ച് നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടുന്നതായി ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും വേദന കൂടി കുഴഞ്ഞു വീഴുകയായിരുന്നു. കെ എസ് എഫ് ഇ ഏജന്റ് കൂടിയാണ്.
പരേതരായ ടി.കുഞ്ഞമ്പു നായരുടെ മുണ്ടാത്ത് തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: രമാദേവി. മക്കൾ: കാർത്തിക, കീർത്തന (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, കരുണാകരൻ,
ജലജാക്ഷി (ബല്ലത്ത് )
തമ്പാൻ, രാജൻ.
സുജാത. സംസ്കാരം നാളെ രാവിലെ വിട്ടുവളപ്പിൽ.