വിദ്യാവാഹിനി’- പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു

രാജപുരം:
‘വിദ്യാവാഹിനി’- പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.
പട്ടികവർഗ്ഗ വികസന വകുപ്പ് മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവാഹിനി പദ്ധതിക്ക് പാണത്തൂർ ഗവ. ഹൈസ്കൂളിൽ തുടക്കമായി. പട്ടികവർഗ്ഗ വിദ്യാർത്ഥികൾ കൂടുതലുള്ള മലയോര മേഖലയായ പാണത്തൂർ പ്രദേശത്ത് പദ്ധതി ആരംഭിക്കുന്നത് വിദ്യാർത്ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരവും പഠനത്തിന് കൈത്താങ്ങുമാകുമെന്ന് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അഭിപ്രായപ്പെട്ടു. സ്കൂളിൻ്റെ പരിധിയിൽ വരുന്ന എട്ടോളം പട്ടികവർഗ്ഗ നഗറുകളിലെ ഇരുന്നൂറോളം പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകും. സ്കൂളിൽ രാവിലെ നടന്ന ചടങ്ങിൽ വെച്ച് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. തമ്പാൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ എ.എം. കൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മെറീന ജോസ് നന്ദി പറഞ്ഞു. വിദ്യാവാഹിനി കോ ഓർഡിനേറ്റർ രാജേഷ്. വി, പ്രമോട്ടർ കരുണാകരൻ എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വിദ്യാർത്ഥികളും ഡ്രൈവർമാരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply