രാജപുരം: കളളാർ എ എൽ പി സ്കൂളിൽ പിടിഎ ജനറൽബോഡി യോഗവുംരക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും നടത്തി. റിട്ടയേഡ് അധ്യാപിക ശ്രീമതി ആലീസ് തോമസ് രക്ഷാകർതൃ വിദ്യാർത്ഥി ബന്ധത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. സ്കൂൾ മാനേജർ ജനാബ് സുബൈർ പി.കെ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തുകയുണ്ടായി. പുതിയ അധ്യായന വർഷത്തെ പിടിഎ പ്രസിഡന്റായി ശ്രീമതി മിസ്രിയ കോട്ട വളപ്പിലിനെയും എം പി ടി എ പ്രസിഡന്റായി ശ്രീമതി നിഷാ കെ.കെ.യും തെരഞ്ഞെടുത്തു . ഹെഡ്മാസ്റ്റർ എ.റഫീഖ് മാസ്റ്റർ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ കുഞ്ഞബ്ദുളള മാസ്റ്റർ സ്വാഗതവും ശ്രീമതി ബിനയ ടീച്ചർ നന്ദിയും പറഞ്ഞു. ആശ ടീച്ചർ, സുമ ടീച്ചർ എന്നിവർ യോഗത്തിൽ സംസാരിച്ചു.