രാജപുരം: മുക്കുഴി പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കിസാൻ സർവീസ് സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ.സി. ജിജോമോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി ബാബുരാജ് കരിയത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അമ്പാടി കത്തുണ്ടി, ഐവിൻ മാത്യു, ലൈബ്രേറിയൻ ഷീജ എന്നിവർ സംസാരിച്ചു.