രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. ജാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് രീതി എപ്രകാരമാണന്ന് മനസ്സിലായതിൽ കുട്ടികൾ ആഹ്ലാദത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള ഘട്ടങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ ലീഡറായി എറിക് ടോം ബിനോയിയും രണ്ടാം ലീഡറായി ജോബ് പീറ്റർ ബിനോയിയും തിരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ എബ്രാഹംകെ.ഒ, ഷൈബി എബ്രാഹം, ശ്രുതി ബേബി, ഡോൺസി ജോജോ, ഷീജ ജോസ് , സോണി കുര്യൻ, അനില തോമസ്, ജെസീക്ക എന്നിവർ നേതൃത്വം നൽകി.