ജില്ലാ തല തായ്ക്വോണ്ടേ ചാമ്പ്യൻഷിപ്പിൽ ഡോ. അംബേദ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോടോത്തിന് മിന്നും വിജയം

രാജപുരം: ചെറുവത്തൂരിൻ വെച്ച് നടന്ന ജില്ലാതല തായ്ക്വോണ്ടോ ചാമ്പ്യൻ ഷിപ്പിൽ വിവിധ കാറ്റഗറിയിൽ ഡോ. അംബേദ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അറാം ക്ലാസ്സ് വിദ്യാർത്ഥി വൈഷ്ണവ് ആർ കെ , എഴാം ക്ലാസ്സ് വിദ്യാർത്ഥിനി ശ്രീയ എൻ എസ്,ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ആനന്ദ് കെ ആർ എന്നിവർ ഗോൾഡ് മെഡൽ നേടി സ്കൂളിനും നാട്ടുകാർക്കും അഭിമാനമായി. വൈഷ്ണവ് കോടോത്തെ രാധാകൃഷ്ണൻ്റെയും കൃപാജ്ഞലി യുടെയും മകനാണ്. ശ്രീയ ചെന്തളത്തെ ശ്രീനിവാസൻ്റെയും നീതുവിൻ്റെയും മകളാണ്, ആനന്ദ് കോടേത്തെ രമേശൻ്റെയും നിർമ്മലയുടെയും മകനാണ്.
പ്രജിത്ത് ഗുരുപുരമാണ് ഇവർക്ക് നിലവിൽ പരിശീലനം നൽകി വരുന്നത്.

Leave a Reply