ഹോളി ഫാമിലി ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷം: ജീവദ്യുതി രക്തദാന ക്യാമ്പ് സമാപിച്ചു.

രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ജീവദ്യുതി രക്തദാന ക്യാമ്പ് സമാപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് , പോലീസ് ഡിപ്പാർട്ട്മെൻറ് എന്നിവരുമായി സഹകരിച്ച് സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തപ്പെട്ടത്. ദേശീയ അധ്യാപക അവാർഡ് ജേതാവും ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലുമായ പി.രതീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 86 പ്രാവശ്യം രക്തദാനം നടത്തി റെക്കോർഡിട്ട രതീഷ് കുമാർ സാർ 87- മത് രക്തദാനം നടത്തിയത് ശ്രദ്ധേയമായി. മഴക്കെടുതിമൂലമുള്ള പ്രതികൂല കാലാവസ്ഥയിലും 64 പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.

Leave a Reply