രാജപുരം: നവകേരളം കെട്ടിപ്പെടുക്കാന്‍ കേരള പിറവി ദിനത്തില്‍ മഹാപ്രളയത്തില്‍ നഷ്ടപ്പെട്ട ലൈബ്രറികളെ വീണ്ടെടുക്കാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം പനത്തടി പഞ്ചായത്തിലെ മാച്ചിപ്പള്ളി എം വി എസ് വായനശാലയുടെയും, കള്ളാര്‍ പഞ്ചായത്തിലെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രളയമേഖലയിലെ ലൈബ്രറിയിലേക്ക് പുസ്തം ശേഖരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍ മാലക്കല്ല് പറക്കയത്തെ പറക്കാട്ട് ജോമി ജോസിന്റെ പുസ്തകശേഖരത്തില്‍ നിന്നും നല്‍കിയ പുസ്തകം ഏറ്റുവാങ്ങി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി, കള്ളാര്‍ പഞ്ചായത് നേതൃത്വ സമിതി കണ്‍വീനര്‍ എ കെ രാജേന്ദ്രന്‍, അനിത ദിനേശന്‍, ശാന്ത,വിഷ്ണു, പി എ രാജന്‍ എന്നിവര്‍ സംസാരിച്ചു.