രാജപുരം : മുക്കുഴി പുനർജനി ഗ്രാമീണ വായനശാല പാറപ്പള്ളി സാന്ത്വനം മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും, രക്തദാന സേന രൂപീകരണവും സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വായനശാല എക്സിക്യൂട്ടീവ് അംഗം കെ.സി.ഏബ്രഹാം അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.കെ.സുരേഷ്, വായനശാല സെക്രട്ടറി ബാബുരാജ് കരിയത്ത്, ജോയിൻ്റ് സെക്രട്ടറി ഐവിൻ മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിബിൻ അരിമ്പയിൽ, ശ്രീജീത്ത് പാൽക്കുളം എന്നിവർ പ്രസംഗിച്ചു.
I