വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ ഫണ്ട് ശേഖരിച്ചു.

രാജപുരം : വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ ഫണ്ട് ശേഖരണം നടത്തി. ഹെഡ്മാസ്റ്റർ കെ.അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം. സി. ചെയർമാൻ ടി.ബാബു, സീനിയർ അസിസ്റ്റൻ്റ് പി.ജി.പ്രശാന്ത് എന്നിവർ സംസാരിച്ചു. കൗൺസിലർ രമ്യമോൾ, കെ.ജനാർദനൻ ,  നിഷാന്ത് രാജൻ, മറ്റ് അധ്യാപകർ നേതൃത്വം നൽകി. പിരിഞ്ഞ് കിട്ടിയ തുക ജെ ആർ സി ഹോസ്ദുർഗ് ഉപജില്ലാ കോർഡിനേറ്റർക്ക് കൈമാറി.

Leave a Reply