കാഞ്ഞങ്ങാട് : ഒരു ഡസനിലേറെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി ഐഷാൽ മെഡിസിറ്റി ഓർത്തോ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗം. മുട്ട് മാറ്റിവെക്കൽ, ഇടുപ്പെല്ല് മാറ്റിവെക്കൽ, ഷോൾഡർ മാറ്റി വെക്കൽ തുടങ്ങിയ ശാസ്ത്രക്രിയകളാണ് ഡോ മൊയ്തീൻ കുഞ്ഞി, ഡോ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ വിജയകരമായി ഐഷാൽ മെഡിസിറ്റിയിൽ വെച്ച് നടന്നത്. കാഞ്ഞങ്ങാട് പോലൊരു ചെറിയ നഗരത്തിൽ ഇത്തരം സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി ചെയ്യാൻ സാധിക്കുകയെന്നത് വലിയ നേട്ടമാണെന്നും , ഐഷാൽ മെഡിസിറ്റിറ്റിയുടെ വരവോടു കൂടി ആരോഗ്യരംഗത്ത് കാഞ്ഞങ്ങാട് നഗരം ഏറെ മുന്നേറിയെന്നും ഐഷൽ മെഡിസിറ്റി മാനേജിങ് ഡയറക്ടറും ഓർത്തോ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗം തലവനായ ഡോ മൊയ്തീൻ കുഞ്ഞി പത്രക്കുറിപ്പിലൂടെ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിൽ അൾട്രാ മോഡുലാർ ഓർത്തോ ഓപ്പറേഷൻ തീയേറ്ററുള്ള ഏക ഹോസ്പിറ്റലായ ഐഷാൽ മെഡിസിറ്റിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ശ്രുശ്രൂഷിക്കാനും നിരീക്ഷിക്കാനും പ്രത്യേക സർജിക്കൽ ഐ സി യു സംവിധാനമാണുളളളത്. മാത്രമവുമല്ല ഇത്തരം സർജറികൾക്കും മറ്റുള്ള ചികിത്സകൾക്കും മംഗലാപുരം – കണ്ണൂർ എന്നിവടങ്ങളിലെ വൻകിട ഹോസ്പിറ്റലുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് വളരെ കുറവുമാണ്.