
രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാർഷിക സമ്മേളനം വ്യാപാര ഭവനിൽ വെച്ച് നടന്നു
യൂണിറ്റ് പ്രസിഡൻറ് ശ്രീമതി രാജി സുനിലിന്റെ അധ്യക്ഷതയിൽ വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് രേഖ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെവി വിഇഎസ് യൂണിറ്റ് പ്രസിഡണ്ട് എൻ.മധു, സെക്രട്ടറി എം.എം.സൈമൺ, ട്രഷറർ കെ.സുധാകരൻ , വനിതാ വിംഗ് യൂണിറ്റ് ഇൻ ചാർജ് ജോബി തോമസ്,
ജില്ലാ കൗൺസിൽ അംഗം സുനിത ശ്രീധരൻ , ജില്ലാ ജോയിൻ സെക്രട്ടറി ഉഷ അപ്പുക്കുട്ടൻ, എന്നിവർ സംസാരിച്ചു,
കളഞ്ഞു കിട്ടിയ സ്വർണം തിരിച്ചേൽപ്പിച്ച് മാതൃകാപരമായ പ്രവർത്തനം നടത്തിയ ഉഷാ അപ്പുക്കുട്ടനെയും മികച്ച സംരംഭകയായി തിരഞ്ഞെടുത്ത ദീപാ ഷിജുവിനെയും യോഗത്തിൽ ആദരിച്ചു. വനിതാവിങ് യൂണിറ്
പുതിയ ഭാരവാഹികളായി
ഡെയ്സി തോമസ് (പ്രസിഡൻ്റ്),
രമ്യ രാജീവൻ (സെക്രട്ടറി), ഡാഫി ആൻഡ്രൂസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു, കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാത ഉടൻ പൂർത്തീകരിക്കുക, ജില്ലയിൽ എയിംസ് അനുവദിക്കുക , പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനങ്ങൾ ഉറപ്പുവരുത്തുക എന്നിവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ്തുത യോഗത്തിന് വനിതാവിങ് യൂണിറ്റ് സെക്രട്ടറി രമ്യ രാജീവൻ സ്വാഗതവും, യൂണിറ്റ് ട്രഷറർ ഡാഫി ആൻഡ്രൂസ് നന്ദിയും പറഞ്ഞു