എസ് എഫ് ഐ കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിച്ചു.

രാജപുരം: എസ് എഫ് ഐ കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാലിച്ചാനടുക്കം ലോക്കൽ പരിധിയിലെ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി പ്രണവ് കായക്കുന്ന് സ്വാഗതം പറഞ്ഞു. ലോക്കൽ പ്രസിഡന്റ് നന്ദന സുരേഷ് അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എം.വി.ജഗന്നാഥ്, ലോക്കൽ കമ്മിറ്റി അംഗം നന്ദന ജയചന്ദ്രൻ, എസ് എഫ് ഐ മുൻ ഏരിയ കമ്മിറ്റി അംഗം അജിത്ത് എന്നിവർ സംസാരിച്ചു. 

Leave a Reply