രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്
ഇ.ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി.എം.ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ഐ.സുകുമാരൻ നന്ദിയും പറഞ്ഞു.
സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച കളിസ്ഥലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ നിർവഹിച്ചു. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മധുസൂദനൻ മുഖ്യാതിഥിയായി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ പി.കുഞ്ഞികൃഷ്ണൻ, ബിന്ദു കൃഷ്ണൻ, വെള്ളരിക്കുണ്ട് എം.വി.ഐ വി.കെ.ദിനേശ് കുമാർ , പിടിഎ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ, എസ്എംസി ചെയർമാൻ ടി.ബാബു, എംപിടിഎ പ്രസിഡണ്ട് നീതു രാജ്, സീനിയർ അസിസ്റ്റൻറുമാരായ എം.വി.സുധീഷ് , എലിസബത്ത് എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.