
രാജപുരം :കാസർകോട് , കണ്ണൂർ ജില്ലകളിലെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സോഫ്റ്റ് സ്കിൽ മാറ്റുരയ്ക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് രാജപുരം സെൻ്റ് പയസ് കോളേജിൽ ജനുവരി മൂന്നാം തീയതി നടക്കും. സ്വിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിങ്സ് , ജനീവ സ്കൂൾ ഓഫ് ഡിപ്ലോമസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായ ഡോ. ആർ രാകേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്യും .ബെസ്റ്റ് മാനേജർ , ബെസ്റ്റ് മാനേജ്മെന്റ് ടീം , ബിസിനസ് ക്വിസ് , ട്രഷർ ഹണ്ട് തുടങ്ങിയ ഇനങ്ങളിലായി 40,000 ൽ അധികം രൂപയുടെ പ്രൈസ് മണി യോടൊപ്പം സർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് ലഭിക്കും. സയൻസ് , ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം . വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ മത്സരവേദിയിലൂടെ മാറ്റുരയ്ക്കുവാനും വർദ്ധിപ്പിക്കുവാനുമുള്ള അവസരമാണിതെന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അറിയിച്ചു.