മൊഗർ -മാവിലൻ സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി യോഗം നടത്തി.

രാജപുരം: മൊഗർ -മാവിലൻ സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ഒടയംചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടത്തി. തറവാടുകളിൽ ഉള്ള ദേവസ്ഥാനങ്ങളുടേയും കാവുകളുടെയും സംരക്ഷണം ഉറപ്പുവരുത്തുക. പ്രകൃതിയോട് ചേർന്ന് കാവുകളെ സംരക്ഷിക്കുക എന്ന പ്രവർത്തനം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കയാണ് ഉദേശം. യോഗത്തിൽ കെ.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. കാവ് സംരക്ഷണ സമിതി
ജില്ലാ പ്രസിഡണ്ട് രാഘവൻ ഉദുമ
അദ്ധ്യക്ഷത വഹിച്ചു.
ദ്രാവിഡ ക്ഷേത്ര സംരക്ഷണ സംസ്ഥാന സെക്രട്ടറി ഗോപി കുട്ടൻ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി പൂക്കളം കൃഷ്ണൻ പൂജാരി , രതീഷ് കാട്ടുമാടം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് 5ാം വാർഡ് മെമ്പർ ഒ.കെ. പ്രഭാകരൻ , കാവ് സംരക്ഷണ സമിതി
ജില്ലാ സെക്രട്ടറി രാജു പെരിയട്ടടുക്കം, ബാലൻ അമ്പിലാടി, ഊര് മൂപ്പൻ നാരായണൻ കല്യോട്ട്, കാവ് സംരക്ഷണ സമിതി ജില്ലാ കോഡിനേറ്റർ
രാമചന്ദ്രൻ ആലടുക്കം എന്നിവർ സംസാരിച്ചു.

Leave a Reply