
രാജപുരം: അതി പുരാതനമായ നെരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്ര പരിസരം ശൂചികരിച്ച് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ്.
റിപ്പബ്ലിക് ദിനത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നെരോത്ത് ശ്രീ പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്ര പരിസരം ശൂചികരിച്ച് ഡിവൈഎഫ് ഐ അട്ടക്കണ്ടം യൂണിറ്റിലെ യുത്ത് ബ്രിഗേഡ്..
ജനുവരി 19 മുതൽ 25 വരെ യായി ശ്രീ പെരട്ടൂർ കുലോം ഭവതി ക്ഷേത്രത്തിൽ കളിയാട്ട കാലമായിരുന്നു..
പതിനായിരകണക്കിൽ ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്..
കളിയാട്ട മഹോത്സവത്തിന് ശേഷം അമ്പല പരിസരങ്ങളിൽ അവശേഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പ്രവർത്തകർ ഹരിതസേന അംഗങ്ങൾക്ക് കൈമാറി. ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവും ബാനം മേഖല സെക്രട്ടറിയും കോടോം ബേളൂർ പഞ്ചായത്ത് അംഗവുമായ എം.വി.ജഗന്നാഥ് ഉദ്ഘാടനം ചെയ്തു