രാജപുരം : തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ കുടിയേറ്റ തിരുനാളിന് ഫാ..ജോസ് അരിച്ചിറ കൊടിയേറ്റി. നാളെ ജനുവരി 31 ന് (വെള്ളിയാഴ്ച) കുടിയേറ്റ മാതാപിതാക്കളുടെ സ്മരണ ദിനം. രാവിലെ 6.30 ന് പരിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം ഫാ.ജോസ് മുളവനാല്‍ ഫൊറോന വികാരിമാര്‍. ഫെബ്രുവരി 1 ന് രാവിലെ 6.30 ന് പരിശുദ്ധ കുര്‍ബാന ഫാ.ആല്ബിന് പുത്തന്‍പറമ്പില്‍, വൈകിട്ട് 4 മണിക്ക് വാദ്യമേളങ്ങള്‍ പള്ളിയില്‍, 5.30 ന് വാദ്യമേളങ്ങള്‍ പൂടംകല്ലില്‍, 6.30 ന് ലദീഞ്ഞ് ഫാ.റോജി മുകളേല്‍, 6.45 ന് തിരുക്കുടുംബത്തിന് പള്ളിയിലേക്ക് വരവേല്‍പ്പ് ഫാ. ടിനോ ചാമക്കാലായില്‍, 8.45 ന് തിരുനാള്‍ സന്ദേശം ഫാ.ജീന്‍സ് പ്ലാവ്നില്ക്കുംപറമ്പില്, 9 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം ഫാ. ജോസ് തറപ്പുതൊട്ടിയില്‍ തുടര്‍ന്ന് കപ്ലോന്‍ വാഴ്ച. വാദ്യമേളങ്ങള്‍. 2 ന് രാവിലെ 7 മണിക്ക് പരിശുദ്ധ കുര്‍ബാന. 10 മണിക്ക് തിരുനാള്‍ റാസ . ഫാ.നിധിന് വെട്ടിക്കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാൾ പ്രദക്ഷിണം ഫാ.സനു കളത്തുപറമ്പിൽ, പരി. കുർബാനയുടെ ആശീർവ്വാദം ഫാ.ജോയി ഊന്നുകല്ലേൽ എന്നിവർ കാർമികത്വം വഹിക്കും