ചെങ്കൽ മേഖലയിലെ തൊഴിലാളികളുടെ ജോലി വേതനം സുരക്ഷിതത്വം ഉറപ്പുവരുത്തണം സിഐടിയു

രാജപുരം :  ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ചെങ്കൽ പണകളിൽ നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്തു വരുന്നുണ്ട്. കല്ലുവെട്ടുന്നവർ, കയറ്റിറുക്ക് തൊഴിലാളികൾ, കല്ല് കടത്തുന്ന ലോറി തൊഴിലാളികൾ, ഉൾപ്പെടെയുള്ളവർക്ക് ജോലിസമയം, ദിവസവേതനം, അർഹമായ ലീവ്, ആരോഗ്യ സുരക്ഷ ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ ഏകീകരിച്ച തീരുമാനമുണ്ടാക്കാൻ ചെങ്കൽ പണ ഉടമകളും , ലേബർ അധികാരികളും തയ്യാറാകണമെന്ന് പെരിയ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡണ്ട് ദാമോദരൻ അധ്യക്ഷത വഹിച്ചു. നിർമ്മാണ തൊഴിലാളി സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി കൃഷ്ണൻ , ഷിജു പാണം തോട് എന്നിവർ സംസാരിച്ചു. ഗുഡ്സ് ഏരിയ സെക്രട്ടറി , ജില്ലാ കമ്മിറ്റി മെമ്പർ ബാബു വെള്ളിക്കോത്ത് സ്വാഗതവും , പി.തമ്പാൻ വേലാശ്വരം നന്ദിയും പറഞ്ഞു . ഭാരവാഹികളായി ബാബു വെള്ളിക്കോത്ത് (പ്രസിഡണ്ട്) , മഞ്ജുനാഥ് ബട്ടത്തൂർ (വൈസ് പ്രസിഡണ്ട്) , പി .തമ്പാൻ (സെക്രട്ടറി),  രവീന്ദ്രൻ പൊള്ളക്കട (ജോയിൻ സെക്രട്ടറി) , ഷിജു പാണംതോട്  (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply