
രാജപുരം: കോൺഗ്രസ് കള്ളാർ മണ്ഡലം 12-വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെ. രാജൻ അധ്യക്ഷത വഹിച്ചു. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.എം സൈമൺ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, ബളാൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ വി.കെ.ബാലകൃഷ്ണൻ, സുരേഷ് കൂക്കൾ, സജി പ്ലാച്ചേരി യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽസെക്രട്ടറി വിനോദ് കപ്പിത്താൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ.ഗോപി സ്വാഗതവും വാർഡ് ട്രഷറർ എം.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. ‘