
രാജപുരം: ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും അവരുടെ വേദന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കള്ളാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.വി.സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എംഎം.സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ, സി.രേഖ, പി.എ.ആലി, വി.കെ.ബാലകൃഷ്ണൻ, സജി പ്ലാച്ചേരി, പി.സി.തോമസ്, ബി.അബ്ദുള്ള, ഗിരീഷ് നീലിമല, കെ.ഗോപി തുടങ്ങിയവർ സംസാരിച്ചു