അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  നിർമ്മിച്ച ശുചിമുറി. ഉദ്ഘാടനം ചെയ്തു

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ  അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  നിർമ്മിച്ച ശുചിമുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ  പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ , പരപ്പ ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനീകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, കോടോം ബേളൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്ജ’യശ്രീ , പിടിഎ പ്രസിഡണ്ട് പി.ഗോപി , എസ്എംസി ചെയർമാൻ സി.ചന്ദ്രൻ , എച്ച്നാ’ഗേഷ്, പി.അശോകൻ , മിനി തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.ശ്യാമള സ്വാഗതവും ഹെഡ്മിസ്ട്രസ്റ്റ് കെ.വി.ബിജിലി നന്ദിയും പറഞ്ഞു .

Leave a Reply