കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ഗവ.എല്‍.പി.സ്‌ക്കൂളില്‍ വച്ച് നടന്നു

  • രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം 2018.
    കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ഗവ.എല്‍.പി.സ്‌ക്കൂളില്‍ വച്ച് നടന്നു. പഞ്ചായത്തിലെ മുഴുവന്‍ അങ്കണ്‍വാടികളില്‍ നിന്നുമായി 250 ഓളം കുട്ടികളും അദ്ധ്യാപകരും 350 രക്ഷിതാക്കളും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പങ്കെടുത്ത പ്രസ്തുത ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം സൈമണ്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണ അംഗങ്ങളായ ഇ.കെ ഗോപാലന്‍, സെന്റിമോന്‍ മാത്യു,ജനീഷ്. ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ശരണ്യ. സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ മമ്മദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമാപന യോഗത്തില്‍ വച്ച് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പീ.ഗീത. കലാപരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം.എം.സൈമണ്‍, ഇ.കെ.ഗോപാലന്‍, ശരണ്യ. എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply