ദുബായ് ….രാജപുരം ഹോളി ഫാമിലി ഹൈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ, ദുബായ്, ഷാര്‍ജ, അജ്മാന്‍ യൂണിറ്റിലെ അംഗങ്ങള്‍ കുറച്ചു നാളുകള്‍ക്കു ശേഷം ഒത്തുകൂടി.. ഈ മാസം 14 ന് വെള്ളിയാഴ്ച ദുബായ് മംസാര്‍ പാര്‍ക്ക് ആ സന്തോഷ ദിവസത്തിന് വേദിയായി ….കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുക്കിയിരുന്ന വിവിധ കായിക കലാപരിപാടികള്‍ ഏകദേശം 60 ന് മുകളില്‍ പങ്കെടുത്ത അംഗങ്ങളുടെ ഒത്തൊരുമയ്ക്കും പരിചയം പുതുക്കലിനും നിറവേറി…ജനിച്ച നാട്ടിലെ വിശേഷങ്ങള്‍ പങ്കിട്ടും…ചിരിച്ചും കളിച്ചും..അപൂര്‍വമായി കിട്ടുന്ന പ്രവാസ മണലാരണ്യത്തിലെ നല്ലകാലാവസ്ഥയിലെ ഒരു ദിവസം യൂണിറ്റ് ജനറല്‍ ബോഡിയുടെ സാംസ്‌കാരിക സമ്മേളനത്തോട് കൂടി പര്യവസാനിച്ചു..യൂണിറ്റിന്റെ പഴയ ഭാരവാഹികളായ, തോമസ് മങ്ങാട്ട്, ജോബി ജോസ്, രാജേഷ് ഫിലിപ്പ്, ഹനീഫ ബോവിക്കാനം, രതീഷ് ചുള്ളിക്കര, ജോസ് കുഴിക്കാട്ടില്‍ , നാസര്‍ കള്ളാര്‍, എന്നിവര്‍ പുതിയ നേതൃത്തത്തിനു വഴിമാറിയപ്പോള്‍.. പ്രസിഡന്റ് – മാത്യു ആടുകുഴി, സെക്രട്ടറി – സുനില്‍ ജോസഫ് , ട്രെഷറര്‍ – ദിനേഷ് കുമാര്‍ മറ്റ് രണ്ടു വൈസ് പ്രെസിഡന്റുമാര്‍ (രതീഷ് and പ്രിയങ്ക), രണ്ടു ജോയിന്റ് സെക്രട്ടറിമാര്‍ (സന്ദീപ് and അനുപമ ) ജോയിന്റ് ട്രഷറര്‍ രാജേഷ് ഗണേഷ് കോര്‍ഡിനേറ്റര്‍ തോമസ്, രക്ഷാധികാരി- ജോസ് കുഴിക്കാട്ടില്‍ എന്നിവര്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.. ഇനി ഈ യൂണിറ്റിന്റെ നേതൃത്വം ഇവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കൈകളില്‍ ഭദ്രം..ആശംസകള്‍..ട്രെഷറര്‍ ദിനേഷ് കുമാര്‍ യോഗത്തിനു നന്ദി പറഞ്ഞു..വരാനിരിക്കുന്ന കൂടിച്ചേരലിന്റെ പ്രതീക്ഷയില്‍ യോഗം പിരിഞ്ഞു…