
കാലിച്ചാനടുക്കം: കൗമാരക്കാരില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ ഗതാഗതാവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അമ്പലത്തറ പോലീസിന്റെ സഹകരണത്തോടെ കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഗതാഗത ബോധവല്‍ക്കരണ സംവാദം ശ്രദ്ധേയമായി. അമ്പലത്തറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ് കുട്ടികളുമായി സംവദിച്ചു. സംവാദത്തിനൊടുവില്‍ അവരുടെ രസകരവും വൈവിധ്യമാര്‍ന്നതുമായ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് മെമ്പര്‍ മുസ്തഫ തായന്നൂര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍ ,സിബി.ബി.എസ്, കെ.വി.പത്മനാഭന്‍ ,കെ.അംബിക, പി.രവി എന്നിവര്‍ പ്രസംഗിച്ചു.