പനത്തടി പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ലക്ഷം ദീപ സമര്‍പ്പണം ജനുവരി 13ന് നടക്കും

പനത്തടി: പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ലക്ഷം ദീപ സമര്‍പ്പണം ജനുവരി 13ന് നടക്കും മെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കുട്, കണ്‍വീനര്‍ ടി.പി.പ്രസന്നന്‍ ക്ഷേത്രം പ്രസിഡന്റ് സി.കുഞ്ഞിരാമന്‍ നായര്‍, ട്രഷറര്‍ സനല്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് കിഴക്കില്ലത്ത് നാരായണ പട്ടേരി, ബ്രഹ്മശ്രീ കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവ പട്ടേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
13 ന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, നട തുറക്കല്‍, ഉഷഃപൂജ, 10 മണിക്ക് സാംസ്‌കാരിക സമ്മേളനം, 12 ന് കലശപൂജ, മഹാപൂജ, അന്നദാനം.
സാംസകാരിക സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കുട് അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. വൈകിട്ട് 6ന് ലക്ഷംദീപ സമര്‍പ്പണം ബ്രഹ്മശ്രീ കക്കാട്ട് കിഴക്കേ അറ്റത്ത് നാരായണ പട്ടേരി തിരിതെളിയിക്കും.

Leave a Reply