പരിസ്ഥിതി ദിനാഘോഷംപഞ്ചായത്ത്തല ഉദ്ഘാടനം പുഞ്ചക്കര സ്‌കൂളിൽ നടന്നു.

രാജപുരം : പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ കള്ളാർ പഞ്ചായത്ത്തല ഉദ്ഘാടനം പുഞ്ചക്കര ഗവ.എൽ പി സ്കൂളിൽ നടന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ്
കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ക കെ ഉദ്ഘാടനം ചെയ്തു.
ചടങ്ങ് കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എം..സൈമൺ  അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീവിദ്യ, വാർഡ് മെമ്പർമാരായ സനിത ജോസഫ്, രേഖ കൃഷി ഓഫീസർ ഹനീന, ഹെഡ്മിസ്ട്രസ്സ് കൊച്ചുറാണി വി.കെ എന്നിവർ സംബന്ധിച്ചു.. വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ പി.എൽ.റോയി സ്വാഗതവും പി.ടി.എ. പ്രസിഡണ്ട്. പ്രദീപ് ജോർജ് നന്ദിയും പറഞ്ഞു.
സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും സ്വന്തം വീട്ടുവളപ്പിൽ തന്നെ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’ പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ സജ്ജമാക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തൈകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.