രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. 1973 മുതൽ ആചരിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. പരിസ്ഥിതി ദിനപ്രതിജ്‌ഞ ചൊല്ലിക്കൊടുക്കുകയും അടുക്കളത്തോട്ടത്തിന് ആവശ്യമായ മുരിങ്ങ, പപ്പായ തൈകൾ നടുകയും ചെയ്തു. ഓരോ ക്ലാസ്സുകാർക്കും തൈകൾ സംരഷിക്കാനുള്ള ഉത്തരവാദിത്വവും നൽകി.
