രാജപുരം: സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പരയ്ക്ക് ഒക്ടോബർ
4ന് ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തിൽ തുടക്കമാകും.
വൈകിട്ട് 3 മണിക്ക് ബളാംതോട് ടൗണിൽ സ്വാമിക്ക് സ്വീകരണം നൽകും. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ക്ഷേത്രത്തിൽ 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സഭ കേരള റിട്ട.സ്പെഷൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് ഐഎഎസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ആർ.മോഹൻകുമാർ അധ്യക്ഷത വഹിക്കും. മായത്തി ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.എൻ.വിജയകുമാരൻ നായർ എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ കെ.പി.അജന്തകുമാർ സ്വാഗതവും, സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ.അശോകൻ നന്ദിയും പറയും. ഒക്ടോബർ 4 മുതൽ 8 വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 6.30 വരെയാണ് പ്രഭാഷണം. മലയോരത്ത് ആദ്യമായാണ് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പര നടക്കുന്നതെന്ന് സംഘാടക സമിതി, ചെയർമാൻ ആർ.മോഹൻ കുമാർ, ജനറൽ കൺവീനർ കെ.പി.അജന്തകുമാർ, ആർ.സൂര്യനാരായണ ഭട്ട്, കെ.ഗോവിന്ദൻ കൊട്ടോടി എന്നിവർ പത്രസമ്മേളനത്തില് അറിയിച്ചു.
