വര്‍ഷങ്ങളായി ഇടവക ദേവാലയം കാണാതെ കിടപ്പിലായ രോഗികള്‍ളെ ദേവാലയത്തിലെത്തിച്ച് കുമ്പസാരിപ്പിച്ചു രാജപുരം കെ.സി.വൈ.എല്‍ യുവാക്കള്‍

രാജപുരം: വര്‍ഷങ്ങളായി ഇടവക ദേവാലയം കാണാതെ കിടപ്പിലായ രോഗികള്‍ളെ ദേവാലയത്തിലെത്തിച്ച് കുമ്പസാരിപ്പിച്ചു രാജപുരം കെ.സി.വൈ.എല്‍ യുവാക്കള്‍.സാധാരണ കിടപ്പുരോഗികളെ വികാരിയച്ഛന്മാര്‍ വീട്ടിലെത്തി കുമ്പസാരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ രാജപുരം ഇടവകയിലെ കിടപ്പ് രോഗികളുടെ അവരുടെ പ്രിയപ്പെട്ട ദേവാലയത്തില്‍ എത്തി കുമ്പസാരിക്കാനുള്ള അവരുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് രാജപുരം കെ.സി.വൈ.എല്‍ലും. ഇടവകക്കാരുടെ പ്രിയപ്പെട്ട വികാരി ഫാ. ഷാജി വടക്കേത്തൊട്ടിയും. കെ.സി.വൈ.എല്‍ ഭാരവാഹികളായ ബെന്നറ്റ്, ജെസ്വിന്‍, ജോബ്, ജിബിന്‍, ജോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങളോടാണ് കുമ്പസാരം യാഥര്‍ത്ഥ്യമാക്കിയത്.

Leave a Reply