രാജപുരം: സ്‌കൂളിലേയ്ക്ക് പോകുമ്പോള്‍ വഴിയില്‍ നിന്നും വീണു കിട്ടിയ സ്വര്‍ണ്ണ ചെയ്ന്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. പൈനിക്കര പാലത്തിനു സമീപത്ത് നിന്നും കളഞ്ഞുകിട്ടിയ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണം പത്താം ക്ലാസ് വിദ്യാര്‍ഥികളായ അഫീഫ പി.എം, അലീന കെ.ബിജു എന്നീകുട്ടികള്‍ക്കാണ് കിട്ടിയത്. 916 മുദ്ര കണ്ട കുട്ടികള്‍ സ്വര്‍ണം ആണെന്ന് തിരിച്ചറിയുകയും ഉടനെ രാജപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബളാംതോട് മായത്തി സ്വദേശി ഹരീഷിന്റെതായിരുന്നു സ്വര്‍ണ്ണം. അധ്യാപകരുടെ സാന്നിധ്യത്തില്‍ രാജപുരം പോലീസ് സ്‌റ്റേഷനില്‍ വച്ച് ഹരീഷിന് കുട്ടികള്‍ സ്ലര്‍ണ്ണം കൈമാറി. നന്മയുടെ വലിയ മാതൃകയായി മാറിയ കുട്ടികളെ ഹോളി ഫാമിലി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ് ടീച്ചേഴ്‌സും പോലീസ് സ്റ്റേഷന്‍ അധികാരികളും അഭിനന്ദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.