രാജപുരം:ജാതിയതയ്ക്കും, അയിത്തത്തിനുമെതിരെ പോരാട്ടം സംഘടിപ്പിച്ച അയ്യങ്കാളിയുടെ ജന്മദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പത്മാനാഭന്‍ മാച്ചിപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. എ കെ രാജേന്ദ്രന്‍ സ്വാഗതവും, രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.