ബേളൂര്‍ ശ്രീ മഹാ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞ ത്തിന്റെ മുന്നോടിയായി ക്ഷേത്രത്തില്‍ പന്തല്‍ കാല്‍ നാട്ടുകര്‍മം നടന്നു

രാജപുരം: ബേളൂര്‍ ശ്രീ മഹാ ശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 22 വരെ സ്വാമി ഉദിത് ചൈതന്യ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞ ത്തിന്റെ മുന്നോടിയായി ക്ഷേത്രത്തില്‍ പന്തല്‍ കാല്‍ നാട്ടുകര്‍മം നടന്നു. ക്ഷേത്രം തന്ത്രി ഐ കെ പദ്മനാഭതന്ത്രി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ എന്‍ പി ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായി. രക്ഷാധികാരി വേണുഗോപാലന്‍ നമ്പ്യാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ തമ്പാന്‍ നായര്‍, ബാലന്‍ മാസ്റ്റര്‍ പരപ്പ, കെ വി ഗോപാലന്‍ ഇരിയ, ബേളൂര്‍ തങ്കരാജ് കോര്‍ഡിനേറ്റര്‍ എം കെ ഭാസ്‌കരന്‍, എം ബി ശിവപ്രസാദ്, എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സി ചന്ദ്രന്‍ സ്വാഗതവും, ട്രെഷറര്‍ ഷാജി ഇരിയ നന്ദിയും പറഞ്ഞു. നൂറുകണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply