എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ ആളുകള്‍ക്ക് പ്രതിരോധ ഗുളിക നല്‍കി

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ പൂടംകല്ല് എടക്കടവ് പ്രദേശത്ത് എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്തിനെ തുടര്‍ന്ന് കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. രോഗം റിപ്പോര്‍ട്ട്‌ചെയ്ത പ്രദേശത്തെ മുഴുവന്‍ ആള്‍ക്കാര്‍ക്കു പ്രതിരോധ ഗുളികകള്‍ നല്‍കി കളളാര്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്സ്യാമ്മ ജോസഫ് ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ് നടത്തി.

Leave a Reply