അട്ടേങ്ങാനം വളവില്‍ ജീപ്പ് നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു

രാജപുരം: c. കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാനപാതയില്‍ അട്ടേങ്ങാനം വളവിലാണ് ചുളളിക്കരയിലുളള സാല്‍വെറ്റോറിയം സെമിനാരിയുടെ ജീപ്പാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സെമിനാരിയിലെ വൈദികന്‍ ഫാ. ബെന്നി(47)ജീപ്പ് ഓടിച്ചിരുന്ന വില്‍സണ്‍(54)എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ ചെക്കപ്പിനായ് ഇരുവരെയും മംഗളൂരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply