രാജപുരം: ഒക്ടോബര്‍ 23, 24, 25 തീയതികളില്‍ നടത്തപ്പെടുന്ന ഹോസ്ദുര്‍ഗ് വിദ്യാഭ്യാസ ഉപജില്ല കായിക മേളയുടെ സംഘാടകസമിതി രൂപീകരണം 4 -10 -2019 വെള്ളിയാഴ്ച 3 .30ന് ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തപ്പെട്ടു . സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫിലോമിന സി.ജെ യോഗത്തിന് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ഒജെ മത്തായിയുടെ അധ്യക്ഷതയില്‍ സംഘാടകസമിതി രൂപീകരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു .മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൊസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയരാജ് പി വി അവതരിപ്പിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാരായ സന്തോഷ് ജോസഫ്, ഒ സി ജെയിംസ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.