ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരിശിലനം നല്‍കി

രാജപുരം: ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരിശിലനം നല്‍കി. ആറാം ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായനശാലകളില്‍ നിന്നും കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നിയോഗിച്ച റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശിലന പരിപാടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദീലിപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി കെ മോഹനന്‍ അധ്യക്ഷനായി. സെക്രട്ടറി എ ആര്‍ സോമന്‍ അധ്യാപകര്‍ക്ക് ക്ലാസ് എടുത്തു. ടി വി കൃഷ്ണന്‍ സ്വാഗതവും ബി കെ സുരേഷ് നന്ദിയും പറഞ്ഞു

Leave a Reply