രാജപുരം: 2019 ഒക്ടോബര്‍ 23, 24, 25 തീയതികളില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്ന ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കായികമേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ O J മത്തായി, പ്രിന്‍സിപ്പല്‍ ശ്രീമതി ഫിലോമിന സിജെ, ഹെഡ്മാസ്റ്റര്‍ ശ്രീ സന്തോഷ് ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ ലൂക്കോസ് മാത്യു, വിവിധ കമ്മറ്റി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍,തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.