ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്നു ഒരു ജീവനുവേണ്ടി രാജപുരം നിവാസികള്‍

രാജപുരം: കനിവ് തേടുന്ന യുവാവിന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ നന്മയുള്ള രാജപുരത്തെ ജനങ്ങള്‍ വീണ്ടും സംഘടിക്കുന്നു.ഇതിനായി പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. കള്ളാര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ വട്ടിയാര്‍കുന്നിലെ കെ.മുരളി മാധവന്‍ (38) ഒരു സുപ്രഭാതത്തില്‍ തളര്‍ന്നു വീഴുകയും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തിക്കുകയും ചെയ്തു. ഇവിടെ നിന്നും ഇദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെതുടര്‍ന്ന് ശരീരം മുഴുവന്‍ തളരുകയും തിരിച്ചറിവ് നഷ്ടപ്പെടുകയും ചെയ്തു തലയുടെ പിന്‍ഭാഗത്ത് ആയതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ സാധിക്കുകയില്ല മരുന്നു നല്‍കിക്കൊണ്ട് ക്രമാതീതമായി വേണം പ്രശ്‌നം പരിഹരിക്കാന്‍ 38 വയസ്സ് മാത്രം പ്രായമുള്ള യുവാവ് കൂലിവേല ചെയ്താണ് ഭാര്യയും മൂന്ന് പിഞ്ച് കുട്ടികളും രോഗിയായ മാതാവും അടങ്ങുന്ന ഈ കുടുംബത്തെ പുലര്‍ത്തുന്നത്. മുരളി രോഗശയ്യയിലായതോടുകൂടി ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ് ചികിത്സിക്കും മാത്രം പ്രതിദിനം ഇരുപതിനായിരം രൂപയോളം ആണ് ചിലവ് വരുന്നത്. ഇതു മനസ്സിലാക്കിയ അവിടുത്തെ ജനങ്ങള്‍ മുരളിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ഈ കുടുംബത്തെ സഹായിക്കാനുമിയി രാജപുരം ഫെറോനാ വികാരി ഫാ ജോര്‍ജ് പുതുപ്പറമ്പില്‍ രക്ഷാധികാരിയായും വാര്‍ഡ് മെമ്പര്‍ ഇ.കെ ഗോപാലന്‍ ചെയര്‍മാനായും സുധാകരന്‍ കളത്തിങ്കാല്‍ കണ്‍വീനറായും കുഞ്ഞിരാമന്‍ കാവുങ്കല്‍ ട്രഷററും കൂടാതെ നാട്ടുകാരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും രാജപുരം വ്യാപാരി നേതൃത്വവും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനായി രാജപുരത്തെ കേരള ഗ്രാമീണ് ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 40663101022665 IFSC Code:KLGB0040663 ഫോണ്‍:9562540630,9496408819,9497605209

Leave a Reply