രാജപുരം: കാസര്‍കോട് ജില്ലയെ കായിക ജില്ലയാക്കിമാറ്റുമെന്നും, കായിക താരങ്ങള്‍ അവരുടെ കായികകളിയിലൂടെ ജോലി നോടുന്ന രീതിയില്‍ വളര്‍ന്ന് വരണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്മാന്‍ .ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 34-ാം മത് സംസ്ഥാന ജൂനിയര്‍ ടെന്നിക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.ടി.എ .പ്രസിഡണ്ട് പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.രാജപുരം സി.ഐ. ബാബു പെരിങ്ങോത്ത് മാര്‍ച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു .സംസ്ഥാന പതാക പ്രസിഡണ്ട് കെ.എസ്.ബാബു, ജില്ലാ പതാക പ്രസിഡണ്ട് കെ.വി.രാഘവന്‍ മാസ്റ്ററും ഉയര്‍ത്തി .സംഘാടക സമിതി ചെയര്‍മാന്‍ പി.രാജന്‍ ,സംസ്ഥാ ന സെക്രട്ടറി ശ്യാമ സ്വാമിനാഥന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷറര്‍ ആര്‍.രാമനാഥന്‍, കാഞ്ഞങ്ങാട് എ.ഇ.ഒ. പി.വി.ജയരാജ് , പി.ദിലീപ് കുമാര്‍, കെ.വി.ബിജു, എം. എം.തോമസ്, ആര്‍ സൂര്യനാരായണ ഭട്ട്, സുനില്‍ മാടയ്ക്കല്‍, എം.ബി.ഇബ്രാഹിം, ശംഭുദാസ് മാസ്റ്റര്‍, എം.പത്മകുമാരി, കുമാരി അസ്മിന ടി.എം എന്നിവര്‍ സംസാരിച്ചു.ജനറല്‍ കണ്‍വീനര്‍ എം.ഗോവിന്ദര്‍ മാസ്റ്റര്‍ സ്വാഗതവും, ഹെഡ്മിസ്ട്രസ് എ .രത്‌നാവതി നന്ദിയും പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്ട് കൗണ്‍സില്‍ അംഗം ബാലന്‍ മാണിയാട്ട് കളിക്കാരെ പരിചയപ്പെട്ടു. പതിനാല് ജില്ലകളില്‍ നിന്ന് മൂന്നുതോളം കായിക താരങ്ങളാണ് മല്‍സരത്തില്‍ പങ്കെടുന്നത്. മല്‍സരം നാളെ (ഞായര്‍) സമാപിക്കും.