കുട്ടികളുടെ സുരക്ഷ സംരക്ഷണത്തിന് പൊതുസമൂഹത്തിന്റെ പങ്ക്‌നിര്‍ണായകമാണ്

രാജപുരം ; കുട്ടികളുടെ സുരക്ഷ സംരക്ഷണത്തിന് പൊതുസമൂഹത്തിന്റെ പങ്ക്‌നിര്‍ണായകമാണ് പഞ്ചായത്ത് തലത്തില്‍ ഉള്ള ശിശുസംരക്ഷണ സമിതികള്‍ തങ്ങളുടെ പരിധിയില്‍ ദുര്‍ബല സാഹചര്യത്തില്‍ ഉള്ളകുട്ടികളുടെ സുരക്ഷ സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഉണ്ടാക്കി അത്തരം കുട്ടികള്‍ക്ക് ഉള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും സഹായത്തോടെ നടപ്പിലാക്കണം.. കുട്ടികളുടെ അവകാശങ്ങള്‍ നീതി നിയമം സാമൂഹ്യ ആരോഗ്യ സുരക്ഷ സംബന്ധിച്ച് അവബോധം ഉണ്ടാക്കാന്‍ ബോധവല്‍ക്കരണം അനിവാര്യാണ്. ഇതിന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പോലുള്ള സന്നദ്ധ സംഘടനകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസര്‍ സിഎ ബിന്ദു പറഞ്ഞു ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട്.അദ്ധ്യക്ഷത വഹിച്ചു. സിപിടി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് ഉള്ള രണ്ടു ദിവസത്തെ ക്യാമ്പ് റാണിപുരത്ത് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് ഓഫീസര്‍. ചൈല്‍ഡ് കൗണ്‍സിലര്‍ അനു അബ്രഹാം ഭീമനടി മധൂ റാണിപുരം ശാന്ത കുമാര്‍ തിരുവനന്തപുരം വിനോദ് അണിമംഗലം ഷാജി കോഴിക്കോട് ഉമ്മര്‍പാടലടുക്ക പ്രസന്ന സുരേന്ദ്രന്‍ യുഎഇ കമ്മിറ്റി സെക്രട്ടറി ഷഫീല്‍ കണ്ണൂര്‍ യുഎഇ ട്രഷറര്‍ രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാനജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ സ്വാഗതവും സിദ്ദിഖ് ഫറോക്ക് നന്ദിയും പറഞ്ഞു.

Leave a Reply